Connect with us

Hi, what are you looking for?

Blog

Malayalam Movie Jack N Jill FirstLook Poster

ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാരിയർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ കളർ ഫുൾ ഫസ്റ്റ് ലുക്ക് നടൻ മോഹൻലാലാണ് പുറത്തിറക്കിയത്. ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തും. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്‌ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം നിർമിക്കുന്നത്.

കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ബി.കെ. ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേർന്നാണ്.

കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്‌, മഹേഷ്‌ ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ, പ്രൊഡക്‌ഷൻ കൺട്രോളർ: അലക്സ്‌ ഇ കുര്യൻ, ആർട്ട്‌ ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച്‌ റിവർ, വിഎഫ്എക്സ് ഡയറക്ടർ ആൻഡ് ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: വാഴൂർ ജോസ്, എ എസ് ദിനേഷ്, ആതിര ദിൽജിത്ത്.

Jack and Jill's first look poster  Movie directed by Santosh Sivan, one of the best cinematographers in Indian cinema has been released. Actor Mohanlal has released the colorful first look of the movie which stars Manju Warrier in the lead role. The movie will hit theaters on May 20. Gokulam Gopalan, Santosh Sivan, M. Prashant Das is producing a sci-fi comedy film. 

Kalidas Jayaram, Saubin Shahir, Nedumudi Venu, Indrans, Basil Joseph, Aju Varghese, Sethulakshmi, Shaily Kishan and Esther Anil are the other actors in the film. B.K. The lyrics of the film are written by Harinarayanan and Ram Sunder and the music is composed by Ram Surender, Gopi Sunder and Jakes Bijoy. 

Krishnamurthy is the executive producer. Screenplay: Santosh Sivan, Ajil SM, Suresh Ravindran, Dialogue: Vijeesh Thottingal, Production Executive: Rajesh Menon, Vinod Kalady, Noble Ettumanoor, Assistant Directors: Jayaram Ramachandran, Siddharth S Rajeev, Mahesh Iyer, Amit Mohan Rajeshwari, Associate, Director: Kuku Surendran
Production Controller: Alex E Kurian, Art Director: Ajayan Chalissery, Editor: Ranjith Touch River, VFX Director and Creative Head: Faisal, Sound Design: Vishnu PC, Arun S Mani, (Oli Sound Lab), Stills: Bijit Dharma, Design Anthony Stephen, Costume: Sameera Saneesh, Makeup: Rony Vellathooval, Distribution Head: Pradeep Menon, Digital Marketing: Anoop Sundaran, PRO: Vazhoor Jose, AS Dinesh, Athira Diljith.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Blog

Pan India flick Starring #Mohanlal & Directed by #NandaKishore Balaji Telefilms partners with Connekkt Media and AVS Studios for #VRUSHABHA – a Pan India...

Blog

ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകൻ ദീപു അന്തിക്കാട് വീണ്ടും പുതിയൊരു ചിത്രവുമായി മലയാള സിനിമാ രംഗത്തേക്ക്. ബിജുമേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഷുവിന്റെ പിറ്റേന്നാൾ 16 ന് കൊച്ചിയിൽ തുടങ്ങും....

Blog

‘Entada Saji’ is a Malayalam movie starring Kunchacko Boban and Jayasurya. The film is scripted and directed by newcomer Godfie Xavier Babu and produced...

Advertisement
Advertisement

Sweety Anushka Shetty

Visits: 0
Today: 0
Total: 6615

Follow US

Advertisement