Blog

Deepu Anthikdadu New Movie Hero Biju Menon

By keralafriends

April 20, 2022

ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകൻ ദീപു അന്തിക്കാട് വീണ്ടും പുതിയൊരു ചിത്രവുമായി മലയാള സിനിമാ രംഗത്തേക്ക്. ബിജുമേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഷുവിന്റെ പിറ്റേന്നാൾ 16 ന് കൊച്ചിയിൽ തുടങ്ങും. ദിവ്യ പിള്ളയും  ശാന്തിപ്രിയയുമാണ് നായികനിരയില്‍. ലക്കി സ്റ്റാർ എന്ന ജയറാം ചിത്രത്തിലൂടെ സാമൂഹികമായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയവുമായിട്ടായിരുന്നു ദീപുവിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. നീണ്ട ഇടവേളയിലെ തികഞ്ഞ തയാറെടുപ്പുകളുമായാണ് ദീപു പുതിയ ചിത്രത്തിലേക്കിറങ്ങുന്നത്.

വൈകാരിക നിമിഷങ്ങളും അത്യന്തം ആകാംക്ഷയുണര്‍ത്തുന്ന  സസ്പന്‍സ് ഡ്രാമയും ചേർത്തൊരുക്കിയതാണ്സ്ക്രിപ്റ്റ്. ടൈറ്റില്‍ ആയിട്ടില്ല.  ഹൈറേഞ്ചാണ് കഥയുടെ പശ്ചാത്തലം.മലയാളസിനിമ ഇന്നേവരെ പരീക്ഷിക്കാത്ത ഒരു ട്രീറ്റ്‌മെന്റാണ് ചിത്രത്തിൽ ദീപു പരീക്ഷിക്കുന്നത്. തീര്‍ച്ചയായും ഒരു പാന്‍ഇന്ത്യന്‍ സിനിമയുടെ സ്വഭാവമുണ്ടതിന്. ഏത് ദേശക്കാര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന  ചിത്രമാണിതെന്ന് ദീപു പറഞ്ഞു.

ബിജുമേനോനെയും ഗുരു സോമസുന്ദരത്തെയും കൂടാതെ അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ദിവ്യ പിള്ള, ശാന്തിപ്രിയ, ഷീലു എബ്രഹാം തുടങ്ങിയവരാണ് താരനിരയിലുള്ള പ്രധാനികള്‍. ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എഫ്.ഐ. മോഷന്‍ പിക്‌ച്ചേഴ്‌സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്‌സും ചേര്‍ന്നാണ് ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സാബു അന്തിക്കാടാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ഇമേജസ് ആഡ്ഫിലിംസ്

ലൈന്‍ പ്രൊഡ്യൂസറുമാണ്. ലോകനാഥനാണ് ഛായാഗ്രാഹകന്‍. കല അപ്പുണ്ണി സാജന്‍, എഡിറ്റര്‍ സമീര്‍ മുഹമ്മദ്.

Deepu Anthikkad, the director of many commercials, is back in Malayalam cinema with a new film. The shooting of the movie starring Biju Menon and Guru Somasundaram will start on the 16th day of Vishu in Kochi. Divya Pillai and Shanthipriya are in the lead roles. Jayaram’s debut with Lucky Star was one of the most talked-about topics in society. Deepu is all set to release a new film after a long hiatus.

The script is a combination of emotional moments and suspense drama. Not in the title. The background of the story is High Range. In the movie, Deepu is trying a treatment that Malayalam cinema has never tried before. Of course for having the character of a Pan-Indian film. Deepu said that this is a film that can be enjoyed equally by people of any country.

The script is a combination of emotional moments and suspense drama. Not in the title. The background of the story is High Range. In the movie, Deepu is trying a treatment that Malayalam cinema has never tried before. Of course for having the character of a Pan-Indian film. Deepu said that this is a film that can be enjoyed equally by people of any country.

The US-based UFI This big-budget film is produced by Motion Pictures, Movie Theater and Celebrants. Produced by Kishore Waryath, Sudheesh Pillai and Shibu Anthikkad. Sabu Anthikkad is the Executive Producer and Images Ad films

Is the line producer. Loknathan is the photographer. Kala Appunni Sajan, Editor Sameer Mohammad.